2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

techi world

ഇതൊരു പ്രതിഷേധമല്ല ...എന്നാൽ സത്യത്തോട് ചേർന്നുനിൽക്കുന്ന ഒരു അവലോകനം മാത്രം. കേരളീയ നവ തലമുറകളിൽ ജീവിക്കുന്ന മാതാപിതാക്കളിൽ പ്രൊഫഷണൽ വിദ്യാഭാസത്തിൻ്റെ വേരുറച്ചുപോയ അഹങ്കാരമാണ് എഞ്ചിനീയറിംഗ് വിദ്യാഭാസം . എന്ത് മാസ്മരികതയാണ് അതിന്റെ പിന്നിലുള്ളതെന്നു ഞാൻ ആലോചിക്കാറുണ്ട് ...ഏകദെശം കണക്കെടുത്തു പറയുകയാണെങ്കിൽ  പതിനഞ്ചു ലക്ഷത്തോളം പേരാണ് പ്രതിവർഷം എഞ്ചിനീയറിംഗ് വിദ്യാഭാസം പൂർത്തിയാക്കി ഇറങ്ങുന്നത് ...അതിൽ എത്ര പേർക്ക് കുറഞ്ഞപക്ഷം താൻ പഠിച്ചിറങ്ങിയ മേഖലയെ കുറിച്ച് അറിയാം എന്ന് ചോദിച്ചാൽ ......ബാക്കി പറയാതിരിക്കുന്നതാണ് ഭേദം . കോളേജ് എന്ന വാക്കിൻറെ അർത്ഥം കലാലയം എന്നുണ്ടെങ്കിൽ അത് മാറ്റിയെഴുതേണ്ട അവസ്ഥ എന്നേ അതിക്രമിച്ചു കഴിഞ്ഞു. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ കലാലയം .....വന്മരങ്ങൾ തണൽ വിരിച്ച പാതകൾ , പ്രണയം പൂത്തുലഞ്ഞ വായനാമുറികളും ലാബുകളും ...ചോക്കുകൾ മുട്ടിയിണങ്ങിയ ബ്ലാക്‌ബോർഡുകളും ഇന്ന് ഓടിയൊളിച്ചിരിക്കുന്നു , അല്ലെങ്കിൽ പുതിയ അദ്ധ്യാപന തരംഗങ്ങൾ ഓടിച്ചുവിട്ടു എന്ന് പറയുന്നതാണ് ശരി ..മഷിപ്പേനകൾ മഷി വറ്റി മണ്ണോടു ചേർന്നു , ബ്ലാക്‌ബോർഡുകളെ തട്ടിമാറ്റി നീലവെളിച്ചം കണ്ണിലേക്കു തുളച്ചുകയറുന്ന പിപിടി  പ്രേസേന്റ്റേഷനുകളായി ....ഒന്ന് ചോക്കെടുത്താൽ ...തുമ്മി അല്ലെർജിയാണെന്നു പറയുന്ന അദ്ധ്യാപക കൂട്ടങ്ങൾ ....നശിച്ചിരിക്കുന്നു വിദ്യാഭാസ മഹിമ ....മാതൃഭാഷയെ ഓര്മപ്പെടുത്താൻ കഴിയാത്ത കലാലയ വായനാമുറി....ഘോരമായ ഡെറിവേഷൻസുകൾ ....അറ്റന്റൻസുകൾ ,  അസ്‌സൈൻമെന്റുകൾ ....ഇതൊക്കെയായി മാറി കലാലയ തൂണുകൾ ...പിന്നെ വിജയശതമാനം കുറയുന്നതിന്റെ കാരണങ്ങൾ മനസിലാക്കാൻ  കമ്മിറ്റി രൂപീകരിച്ചിട്ടോ ...പുതിയ പേരിട്ടു സിലബസ് കട്ടിയാക്കീട്ടോ കാര്യമൊന്നുമില്ല ......കലായങ്ങൾ ഏതൊരു മനുഷ്യന്റെയും യവ്വനത്തിന്റെ പ്രസരിപ്പും നാളേക്കുള്ള ജീവിതത്തിനെ മുതൽകൂട്ടായിരിക്കണം ...അല്ലാതെ വലിച്ചുവാരിയെഴുതുന്ന .....അല്ല അങ്ങനെയെല്ലാ..അൻപതുകിലോ ഭാരമുള്ള പുസ്തകങ്ങൾ കുത്തിക്കേറ്റി ഉത്തരക്കടലാസിൽ ഛർദിവെക്കുന്ന, അദ്ധ്യാപകരുടെ മനസിന്റെ വേലിയേറ്റത്തിന്റെ രക്തസാക്ഷി ആകേണ്ടിവരുന്ന ഒരായിരം വിദ്യാർഥികൾ കണ്ണീരോടെ വിടപറയുന്ന  ഇന്നത്തെ കലാലയങ്ങൾ വെറും വീര്യമില്ലാത്ത വൈൻ പോലെ പുളിച്ചുനാറുകയാണ് ...കുട്ടിരാഷ്ട്രീയത്തിന്റെ പൊടിപ്പും നല്ല വിദ്യാഭാസത്തിന്റെ ഉറവകളും നിലച്ചിരിക്കുന്നു.. കൂൺ പോലെ പൊട്ടിമുളച്ച പ്രൊഫഷണൽ വിദ്യാഭാസ സമുച്ഛയങ്ങൾ വെറും പണക്കെട്ടുകൾ വിഴുങ്ങന്ന ഭണ്ഡാരമായി നിലകൊള്ളുന്നു......മുന്നേ വിശേഷിപ്പിച്ച ഗുണഗണങ്ങൾ എഞ്ചിനീയറിംഗ് വിദ്യാഭാസരംഗം മാത്രം ഒറ്റയ്ക്ക് സുഖിക്കണ്ട .....മറ്റെല്ലാ വിദ്യാഭാസ മേഖലകളും മത്സരത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു ...

എവിടെ ഇലകൾ പൊഴിഞ്ഞ പാതകൾ ..
എവിടെ പ്രണയം വിരിഞ്ഞ കലാലയങ്ങൾ 
എവിടെ മാതൃത്വം നൽകുന്ന അദ്യാപക ഹസ്തങ്ങൾ..
എവിടെ ഊർജ്ജം നിറയുന്ന സൗഹൃദങ്ങൾ ..
മണ്ണടിഞ്ഞ അക്ഷരങ്ങൾ ...മണ്മറഞ്ഞ കാലങ്ങൾ 
പ്രതികാരമെന്നോളം ഇന്നിവിടെ അലമുറയിടുന്ന പണസേവനങ്ങൾ 
വേണ്ട അതെത്ര ....മോഹനമെന്നു തോന്നിപ്പിങ്കെങ്കിലും ...
അരുതേ കൊല്ലരുതേ ....ഞങ്ങളെ ....ദുരിതവും ദുരിദാനന്തദുരിതങ്ങളും 
അവസാനിപ്പിക്കുക ഘോരമീ പ്രാകൃതങ്ങൾ......

specially dedicated to all engineering (btech and mtech) students...